വാടാനപ്പള്ളി: സുലഭ് കംഫര്‍ട്ട് സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ വികൃതമാക്കിയ സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തത്തെുടര്‍ന്ന് അനാച്ഛാദനം ശനിയാഴ്ച നടന്നില്ല. പഞ്ചായത്തിന് ലഭിച്ച നിര്‍മല്‍ പുരസ്കാര തുകയായ അഞ്ചുലക്ഷം രൂപ ചെലവിലാണ് ആധുനിക രീതിയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചത്. ഇതിന് മുന്നില്‍ ഗാന്ധിപ്രതിമയും സ്ഥാപിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിമക്ക് ഗാന്ധിജിയോട് സാദൃശ്യമില്ലാത്തതും ആക്ഷേപത്തിന് കാരണമായി.
പെയിന്‍റടിച്ച് രൂപസാദൃശ്യം വരുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രതിമക്കെതിരെ രംഗത്തുവന്നു. ‘മാധ്യമം’ വാര്‍ത്ത നല്‍കിയതോടെയാണ് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെട്ടത്.
ശനിയാഴ്ച നടക്കേണ്ട ഗാന്ധി പ്രതിമ അനാച്ഛാദനം ഇതോടെ മാറ്റിവെച്ചു. പ്രതിമ പരിശോധിക്കാന്‍ ദല്‍ഹിയില്‍നിന്ന് ഉന്നതരും എത്തിയിരുന്നു. മിനുക്കുപണി നടത്തി പൂര്‍ണസാദൃശ്യം വരുത്തിയശേഷമെ അനാച്ഛാദനമുണ്ടാകൂ.
അതേസമയം, സുലഭ് കംഫര്‍ട്ട് സ്റ്റേഷന്‍ പി.എ. മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സുബൈദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗം ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസിലെ മുനീര്‍ ഇടശേരി ബഹിഷ്കരിച്ചു. ഗാന്ധിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണ് വിട്ടുനിന്നത്. ഗാന്ധിയുടെ പൂര്‍ണ പ്രതിമ സ്ഥാപിക്കണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍