മലപ്പുറം: വിജയഭേരി പദ്ധതി പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി നാല്, ഏഴ് ക്ളാസുകളിലെ കുട്ടികളുടെ അടിസ്ഥാനശേഷി പരിശോധിക്കുന്നതിനുള്ള പരീക്ഷ ജൂലൈ 19ന് ജില്ലയിലെ മുഴുവന്‍ പ്രൈമറി സ്കൂളുകളിലും നടക്കും. ഡയറ്റിന്‍െറ സഹായത്തോടെ തയാറാക്കിയ ചോദ്യപേപ്പര്‍ തിങ്കളാഴ്ച ബി.ആര്‍.സികളിലത്തെിക്കും.
ബി.ആര്‍.സികളില്‍നിന്ന് ഓരോ സ്കൂളിലേക്കും പാക്കറ്റുകളിലാക്കി വിതരണം ചെയ്യും.
പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുത്ത കോഓഡിനേറ്റര്‍, അസി. കോഓഡിനേറ്റര്‍ എന്നിവര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച രാവിലെ പത്തിന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ ചേരും. ഹൈസ്കൂളിനോട് ചേര്‍ന്ന പ്രൈമറി സ്കൂളുകളിലെ നാല്, ഏഴ് ക്ളാസുകളില്‍ പരീക്ഷാ നടത്തിപ്പ്, പത്താം ക്ളാസിലെ വിജയഭേരി പരിപാടി, കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നടത്തിയ പഠനക്യാമ്പുകള്‍ക്കുള്ള ധനസഹായ വിതരണം, ഗവ. ഹൈസ്കൂളുകളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തല്‍ തുടങ്ങിയവ യോഗത്തില്‍ ഉണ്ടാകും. എയ്ഡഡ്, ഗവ. ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് അറിയിച്ചു.
പരീക്ഷയിലും തുടര്‍ന്നുള്ള പരിപാടികളിലും മുഴുവന്‍ അധ്യാപകരുടെയും പിന്തുണയും സഹായവും സുഹറ മമ്പാട് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍