ചെറുവത്തൂര്‍: സംസ്ഥാനതലത്തില്‍ വിവിധ അവാര്‍ഡുകള്‍ സ്വന്തമാക്കുമ്പോഴും പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറിക്ക് അപര്യാപ്തതകള്‍ നിരവധി. പെണ്‍കുട്ടികള്‍ക്ക് മതിയായ മൂത്രപ്പുര ഇവിടെയുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ക്കായുള്ളത് ഒന്നു മാത്രം. ഇതിനെ നാലു ഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്.
600ഓളം ആണ്‍കുട്ടികള്‍ ദിവസേന ആശ്രയിക്കേണ്ടിവരുമ്പോള്‍ ശരാശരി ഒന്നില്‍ 150 വിദ്യാര്‍ഥികളാണ് പോകേണ്ടിവരുന്നത്. ഇടവേളകളിലെ കുറച്ചു സമയത്തേക്ക് മൂത്രപ്പുരക്കുമുന്നില്‍ വലിയ നിര നീളുമ്പോള്‍ പലരും ഇതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ഈ മൂത്രപ്പുര ഇടിഞ്ഞുവീഴാറായ നിലയിലുമാണ്. ഉറപ്പുള്ള വാതിലോ മേല്‍ക്കൂരയോ ഇല്ല. സമീപത്തുതന്നെ മാലിന്യം കൂട്ടിയിടുന്നതിനാല്‍ മൂക്കുപൊത്തി വേണം കുട്ടികള്‍ക്ക് ഇതിനകത്തത്തൊന്‍. മതിയായ മൂത്രപ്പുര നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കഴിഞ്ഞദിവസം പ്രധാനാധ്യാപകനെ ഘെരാവോ ചെയ്തു.
സംസ്ഥാനത്തെ മികച്ച ഹരിതസേന പുരസ്കാരം, സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് പുരസ്കാരം എന്നിവ നേടിയ സ്കൂളാണ് പിലിക്കോട്. വിവിധ നേട്ടങ്ങള്‍ക്കിടയിലും ശുചിത്വ സൗകര്യങ്ങളുടെ കുറവ് സ്കൂളിനെ പ്രതികൂലമായി ബാധിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍