പയ്യന്നൂര്‍: ബൈക്കിലത്തെിയ രണ്ടംഗ സംഘം കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയില്‍നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സൗമ്യ സ്റ്റോര്‍ നടത്തുന്ന മമ്പലത്തെ അരക്കളവന്‍ ബാലചന്ദ്രന്‍െറ കൈയില്‍നിന്നാണ് 35000 രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
കൊറ്റിയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബാലചന്ദ്രന്‍ കടയടച്ച് വീട്ടിലേക്ക് പോകവെ ബൈക്കിലത്തെിയ സംഘം ബാഗ് തട്ടിപ്പറിച്ച് വേഗത്തില്‍ രാമന്തള്ളി ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നുവെന്ന് പറയുന്നു. ബഹളം കേട്ടത്തെിയ നാട്ടുകാരും പട്രോളിങ് നടത്തുകയായിരുന്ന പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കവര്‍ച്ചാസംഘത്തെ കണ്ടത്തൊനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍