മാനന്തവാടി: നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാല്‍ സൊസൈറ്റി കെട്ടിടം പ്രവര്‍ത്തനം തുടങ്ങിയില്ല. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ നിര്‍മിച്ച കൈതക്കൊല്ലി ക്ഷീരസംഘത്തിന്‍െറ ഇരുനിലകെട്ടിടമാണ് നോക്കുകുത്തിയായത്. വൈദ്യുതീകരണം നടക്കാത്തതാണ് കെട്ടിടം തുറക്കാന്‍ വൈകുന്നതെന്നാണ് ക്ഷീരസംഘം അധികൃതരുടെ വാദം.
അഞ്ചുവര്‍ഷം മുമ്പ് പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച പത്തുലക്ഷം രൂപക്കാണ് കെട്ടിടം നിര്‍മിച്ചത്.
മക്കിമല ട്രൈബല്‍ ക്ളസ്റ്റര്‍ വികസന സൊസൈറ്റിക്കും കൂടിയാണ് കെട്ടിടം നിര്‍മിച്ചത്. പ്രദേശവാസി സൗജന്യമായി നല്‍കിയ അഞ്ചുസെന്‍റ് സ്ഥലത്താണ് കെട്ടിടം. താഴത്തെ നിലയിലാണ് പാല്‍ സൊസൈറ്റി പ്രവര്‍ത്തിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍