പ്രകടനങ്ങള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കുന്നതിന് പഠനം നടത്തും: പബ്ളിക് സെക്യൂരിറ്റി മേധാവി

മനാമ: പൊതുതാല്‍പര്യം മാനിച്ച് ജനങ്ങളുടെ സുരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ പ്രകടനങ്ങള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്ന് പബ്ളിക് സെക്യൂരിറ്റി മേധാവി മേജര്‍ ജന. താരിഖ് അല്‍ഹസന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനും പൊതുമുതലുകള്‍ സംരക്ഷിക്കാനും സമൂഹത്തില്‍ ശാന്തത സംജാതമാക്കാനും സാധിക്കണമെന്നാണ് പൊതുതാല്‍പര്യവും നിയമവും അനുശാസിക്കുന്നത്. അതോടൊപ്പം അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുമുണ്ട്. ഇത് രണ്ടും പരിഗണിച്ച് ഉചിതമായ ഒരു തീരുമാനത്തിലത്തെിച്ചേരാനാണ് ശ്രമമെന്ന് താരിഖ് വ്യക്തമാക്കി.
ചില വിഭാഗങ്ങള്‍ ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലടക്കം പ്രകടനം നടത്തണമെന്ന് ഉറച്ചു നില്‍ക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രകടനം നടത്താന്‍ അനുചിതമായ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും പ്രത്യേക സ്ഥലം നിര്‍ണയിച്ച് നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്തും. മാളുകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, പൊതുറോഡുകള്‍ തുടങ്ങി എപ്പോഴും ജനങ്ങള്‍ക്ക് ആവശ്യമായി വരുന്ന സ്ഥലങ്ങളെ ഒഴിവാക്കി ഉചിതമായ മറ്റ് സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിനാണ് തീരുമാനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതോടൊപ്പം പൊതുജന താല്‍പര്യത്തിന് തടസ്സമുണ്ടാകാനും പാടില്ളെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിലപാട്. രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹന ജനകമല്ല. അഭിപ്രായ പ്രകടനത്തിന് മന്ത്രാലയം കൂച്ചുവിലങ്ങിടുന്നുവെന്ന് ചില കോണുകളില്‍നിന്ന് ആക്ഷേപമുണ്ടാകുന്നുണ്ട്.
എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാനും പ്രകടനങ്ങളും യോഗങ്ങളും നടത്താനും സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെയായി നിയമവിധേയമായ 88 പ്രകടനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇതിലധിക പ്രകടനങ്ങളും നിയമത്തെ മറികടന്ന് അക്രമാസക്തമായി മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus