Sat, 07/14/2012 - 23:36 ( 44 weeks 1 hourago)
പീറ്റേഴ്സണ്‍ ഏകദിനത്തില്‍ തുടരും
(+)(-) Font Size
പീറ്റേഴ്സണ്‍ ഏകദിനത്തില്‍ തുടരും

ലണ്ടന്‍: വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ഇംഗ്ളണ്ട് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ മലക്കം മറിഞ്ഞു. ഏകദിനത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പീറ്റേഴ്സണ്‍ കുറച്ചുകാലം കൂടി ടീമില്‍ തുടരുമെന്ന് അറിയിച്ചു. മൂന്നോ നാലോ വര്‍ഷം കൂടി ക്രിക്കറ്റിന്റെ എല്ലാ പതിപ്പുകളിലും തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു.
ഏകദിനത്തില്‍നിന്ന് വിരമിച്ച അദ്ദേഹം ട്വന്റി 20 യില്‍ തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ ട്വന്റി20യിലും കളിക്കാന്‍ സാധിക്കില്ലെന്ന് മറുപടി ലഭിക്കുകയായിരുന്നു. ഇംഗ്ളണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ക്രിക്കറ്റിന്റെ ഏതു പതിപ്പില്‍ കളിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കളിക്കാര്‍ക്ക് അര്‍ഹതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus