തൃശൂര്‍: തിരക്കൊഴിവാക്കാന്‍ ബസിനുള്ളില്‍ കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടര്‍ക്ക് യാത്രക്കാരന്‍െറ മര്‍ദനം.
ബസ് ജീവനക്കാരുടെ പരാതിയില്‍ അഷ്ടമിച്ചിറ വടക്കഞ്ചേരി വീട്ടില്‍ ആന്‍റണിയെ(32) ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് തൃശൂര്‍ പട്ടാളം റോഡിലാണ് സംഭവം. നഗരത്തില്‍ നിന്ന് മാള തിരുത്തിപ്പുറത്തേക്ക് പുറപ്പെട്ട ബസില്‍ സ്ത്രീകളുള്‍പ്പടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്ത്രീകള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ച ഇയാളോട് മുന്‍ഭാഗത്തേക്ക് കയറിനില്‍ക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കണ്ടക്ടര്‍ ഹില്‍ഷയെ (28) മര്‍ദിക്കുകയായിരുന്നു. ബസ് നിര്‍ത്തി ഇവര്‍ക്കരികിലെത്തിയ ഡ്രൈവറെയും ഇയാള്‍ മര്‍ദിച്ചെന്ന് പരാതിയുണ്ട്. മറ്റുയാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍