പുതിയ സിനിമയെടുക്കാന്‍ താല്‍പര്യമില്ല -സുകുമാരന്‍ നായര്‍

പുതിയ സിനിമയെടുക്കാന്‍  താല്‍പര്യമില്ല -സുകുമാരന്‍ നായര്‍

മനാമ: ''മടുത്തു, ഇനിയൊരു പടമെടുക്കാന്‍ താല്‍പര്യം വരുന്നില്ല. കാലം വളരെ മോശമാണ്. നല്ല സൃഷ്ടിക്ക് ഒരു ഭാഗത്തുനിന്നും പിന്തുണയും സഹായവും ലഭിക്കുന്നില്ല''. പറയുന്നത് കാമ്പുള്ള അഞ്ച് സിനിമകളിലൂടെ കൈരളിയെ അനുഗ്രഹിച്ച സംവിധായകന്‍ എം.പി സുകുമാരന്‍ നായര്‍. ''മലയാളസിനിമയില്‍ പഴയ ആളുകള്‍ കൊണ്ടുവന്ന സങ്കല്‍പവും രീതിയുമെല്ലാം മാറി. നല്ല സിനിമകള്‍ക്ക് എല്ലാ കാലത്തും ദാരിദ്യ്രമുണ്ടായിട്ടുണ്ട്. പക്ഷേ, മുമ്പൊക്കെ പല ഭാഗങ്ങളില്‍നിന്നും പിന്തുണ കിട്ടിയിരുന്നതിനാല്‍ നല്ല സൃഷ്ടികള്‍ പിറവിയെടുത്തു. ഇന്ന് എവിടെനിന്നും ഇത്തരം പിന്തുണയില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും ഇത്തരം പടമെടുക്കാന്‍ ധൈര്യമില്ല. സിനിമയുടെ അകത്തുനിന്ന് ഒരു കാലത്തും ഇത്തരം സിനിമള്‍ക്ക് പിന്തുണ ലഭിച്ചിട്ടില്ല. അത് ഇനിയും പ്രതീക്ഷിക്കുകയും വേണ്ട. പക്ഷേ, ഔദ്യേഗിക സമീപനം മാറുന്നില്ലെങ്കില്‍ മികച്ച കലാ സൃഷ്ടികള്‍ കുറ്റിയറ്റ് പോകുമെന്ന കാര്യത്തില്‍ സംശയമില്ല-'ഗള്‍ഫ് മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus