12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷം

പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷം നടത്താന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയാകും പരീക്ഷ. ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ശേഷം രണ്ടാം പ്രവൃത്തിദിവസം പരീക്ഷ നടത്താനാണ് ആലോചന. കൃത്യമായ തീയതി എസ്.സി.ഇ.ആര്‍.ടിയുമായി ആലോചിച്ച് നിശ്ചയിക്കും.
അധ്യാപക പരിശീലനത്തിന് യോഗം രൂപരേഖ തയാറാക്കി. ജൂലൈ 30ന് 10 ദിവസത്തെ ആദ്യ പരിശീലനം നടക്കും. സംഘടനാ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായിരിക്കും ഇത്. ആഗസ്റ്റ് 10ന് ശേഷം ജില്ലകളില്‍ ഓരോ ബാച്ച് പരിശീലനം നടക്കും. പിന്നീടിത് വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടത്തും. അതുകഴിഞ്ഞ് പ്രാദേശിക തലത്തിലേക്ക് മാറ്റും. അധ്യയനം മുടങ്ങാതെ പരിശീലനം ക്രമീകരിക്കുന്നതിനായാണ് ഈ സമയക്രമം നിശ്ചയിച്ചത്.
ഉച്ചക്കഞ്ഞി വിതരണത്തില്‍ നേരിട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. 16ന് ചേരുന്ന ഉന്നതതല യോഗത്തില്‍ പരിഹാരം കാണുമെന്ന് ഡി.പി.ഐ ഉറപ്പുനല്‍കി.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ജൂലൈ 30ന് മുമ്പ് രൂപവത്കരിക്കണം. ഇത് എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ജി.എസ്.ടി.യു പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ക്ളാസ് ചുമതലയില്‍നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കാനുള്ള തീരുമാനം പൂര്‍ണാര്‍ഥത്തില്‍ ഉടന്‍ നടപ്പാക്കും. ജൂലൈയില്‍ തന്നെ ഉത്തരവ് ഇറക്കണമെന്ന് ആവശ്യമുയര്‍ന്നു.
പൊതു വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡി.പി.ഐ എ. ഷാജഹാന്‍, എ.ഡി.പി.ഐ എല്‍. രാജന്‍, കമ്മിറ്റി അംഗങ്ങളായ ജെ. ശശി, എം. സലാഹുദ്ദീന്‍, എ. സുകുമാരന്‍, എ.കെ. കൃഷ്ണദാസ്, എം. ഷാജഹാന്‍, സിറിയക് കാവില്‍, ഹരിഗോവിന്ദന്‍, എ.കെ. സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com