Fri, 07/13/2012 - 23:55 ( 45 weeks 1 dayago)
വിനയിന് പരിക്ക് വിന; ഇര്‍ഫാന്‍ ടീമില്‍
(+)(-) Font Size
വിനയിന് പരിക്ക് വിന; ഇര്‍ഫാന്‍ ടീമില്‍

മുംബൈ: വിനയ് കുമാറിന്റെ പരിക്കിലൂടെ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം. പേശി വേദനയെ തുടര്‍ന്ന് വിനയ് കുമാറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് ഇര്‍ഫാനെ ശ്രീലങ്കയിലേക്കയക്കാന്‍ തീരുമാനിച്ചത്. മൂന്നാഴ്ചയാണ് വിനയ് കുമാറിന് വിശ്രമം നിര്‍ദേശിച്ചത്. അഞ്ച് ഏകദിനവും ഒരു ട്വന്റി20യുമടങ്ങുന്ന പരമ്പരക്ക് ജൂലൈ 21ന് ഹമ്പന്‍ടോട്ടയില്‍ തുടക്കം കുറിക്കും.
മൂന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇര്‍ഫാന്‍ പത്താന്‍ നീലക്കുപ്പായത്തില്‍ തിരിച്ചെത്തിയത്. പിന്നീട് മാര്‍ച്ചില്‍ നടന്ന ഏഷ്യാകപ്പിലും ആസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും കളിച്ചു. ഏഷ്യാകപ്പില്‍ അഞ്ചും ത്രിരാഷ്ട്ര പരമ്പരയില്‍ ആറും വിക്കറ്റുകള്‍ വീഴ്ത്തിയ ഇര്‍ഫാന്റെ രണ്ടാം വരവിലെ മിന്നുന്ന പ്രകടനത്തിനുള്ള അംഗീകാരം കൂടിയായി ഏറ്റവും ഒടുവിലെ വിളി. മറ്റൊരു ഓള്‍റൗണ്ടറായ രവീന്ദ്ര ജദേജയെ പിന്തള്ളിയാണ് ഇര്‍ഫാന്‍ പത്താന്‍ ലങ്കന്‍ പര്യടനത്തില്‍ ഇടം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus