|
വംശീയാധിക്ഷേപം: ടെറിക്ക് ക്ളീന്‍ ചിറ്റ്
![]() ലണ്ടന്‍: വംശീയാധിക്ഷേപ കേസില്‍ കുരുങ്ങിയ മുന്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ജോണ്‍ ടെറിക്ക് കോടതിയുടെ ക്ളീന്‍ചിറ്റ്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ക്വീന്‍സ് പാര്‍ക് റേഞ്ചേഴ്സ് താരമായ ആന്റണ്‍ ഫെര്‍ഡിനന്‍ഡിനെ വംശീയമായി താറടിക്കുംവിധത്തില്‍ സംസാരിച്ചുവെന്നായിരുന്നു ചെല്‍സി ക്യാപ്റ്റനായ ടെറിക്കെതിരായ കേസ്. അഞ്ചു ദിവസത്തെ വിചാരണക്കൊടുവിലാണ് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് ഹൊവാര്‍ഡി റിഡില്‍ ടെറിയെ നിരപരാധിയെന്ന് കണ്ടെത്തിയത്. ഒക്ടോബര്‍ 23നായിരുന്നു വിവാദത്തിനിടയാക്കിയ മത്സരം. എന്നാല്‍, വംശീയമായി അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം ടെറി നിഷേധിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍