ഇടുക്കി: കട്ടപ്പന മിനി സിവില്‍ സ്റ്റേഷന് അഞ്ചുകോടിയുടെ ഭരണാനുമതി ലഭിച്ചതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു.
കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍െറ മാതൃകയില്‍ മന്ദിരം നിര്‍മിക്കാനുള്ള പ്രാഥമികാലോചനയും ആരംഭിച്ചിട്ടുണ്ട്.
കട്ടപ്പനയില്‍ മാത്രം ഒരു ഡസനിലധികം സര്‍ക്കാറോഫിസുകളാണ് വാടക ക്കെട്ടിടങ്ങളില്‍ പല സ്ഥലത്തായി പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകും.
സിവില്‍ സ്റ്റേഷന് ഭരണാനുമതി ആയതോടെ മന്ദിരം നിര്‍മിക്കുന്നതിനുള്ള സ്ഥലം കണ്ടത്തെണം. പഞ്ചായത്താണ് സ്ഥലം കണ്ടത്തെി നല്‍കേണ്ടത്. ഇതിനുള്ള ആലോചന നടക്കുന്നുണ്ട്. സ്ഥലം കണ്ടത്തെി നല്‍കുന്ന മുറക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍