കട്ടപ്പന: ദേശീയ ദുരന്ത നിവാരണ സേനയുടെ പരിശീലനം പെരിയാര്‍ തീരവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു. ഉപ്പുതറ സെന്‍റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മോക്ഡ്രില്ളോടെയാണ് പരിശീലന പരിപാടി ആരംഭിച്ചത്. ഭൂകമ്പം, പ്രളയം എന്നിവയുണ്ടായാല്‍ ആളുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലും പ്രളയത്തിന് ഇരയായാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളുമാണ് നടത്തിയത്.
പെരിയാര്‍ നദിയില്‍ എന്‍ജിന്‍ ഘടിപ്പിച്ച റബര്‍ ബോട്ട് ഇറക്കി അതിന്‍െറ സഹായത്തോടെയാണ് ആളുകളെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന വിധം പരിശീലിപ്പിച്ചത്. ഉപ്പുതറ പഞ്ചായത്തിലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനാണ് ദേശീയ ദുരന്ത നിവാരണ സേന പരിശീലനം നല്‍കിയത്.
ബറ്റാലിയന്‍ കമാന്‍ഡര്‍ കെ. മധു, ടീം കമാന്‍ഡര്‍ ഡബ്ള്യു.എന്‍. സാന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ 31 പേരടങ്ങുന്ന ദുരന്ത നിവാരണ സേന മൂന്ന് ദിവസത്തെ പരിശീലന പരിപാടി പൂര്‍ത്തിയാക്കി മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍