തൊടുപുഴ: ഊര്‍ജ സംരക്ഷണ ഗ്രാമമായി മാറാന്‍ അറക്കുളം ഒരുങ്ങുന്നു.
14ാം വാര്‍ഡിനെ മാതൃകാ വാര്‍ഡാക്കി 419 വീടുകളിലെ വയറിങ് അപാകത പരിഹരിച്ചും കുറഞ്ഞവിലയ്ക്ക് സി.എഫ് ലാമ്പുകള്‍ നല്‍കിയും പ്രസരണ നഷ്ടം കുറച്ചും രണ്ടുമാസത്തിനുള്ളില്‍ വൈദ്യുതി ഉപയോഗം 25 ശതമാനം കുറക്കുകയാണ് ലക്ഷ്യം.
എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി നേതൃത്വത്തില്‍ അറക്കുളം വികസന സമിതി, ജയ്ഹിന്ദ് ലൈബ്രറി യൂനിറ്റി മൂവ്മെന്‍റ് കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന് മുന്നോടിയായി എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ കേരളയുടെ സംസ്ഥാന ഡയറക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍െറ നേതൃത്വത്തില്‍ ഊര്‍ജ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടി ശനിയാഴ്ച രാവിലെ 10ന് അറക്കുളം എന്‍.എസ്.എസ് ഹാളില്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍