Thu, 07/12/2012 - 23:47 ( 44 weeks 4 daysago)
ലങ്കക്ക് പരമ്പരനേട്ടം
(+)(-) Font Size
ലങ്കക്ക് പരമ്പരനേട്ടം
മൂന്നാം ടെസ്റ്റ് സമനിലയില്‍

പല്ലേകെലെ: മൂന്നു വര്‍ഷത്തിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ആദ്യമായി ടെസ്റ്റ് പരമ്പരയില്‍ ജയം. പാകിസ്താനെതിരെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിനാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെയാണ് ലങ്കയുടെ പരമ്പരജയം.
പരമ്പര സമനിലയിലാക്കാന്‍ മൂന്നാം ടെസ്റ്റില്‍ ജയം അനിവാര്യമായിരുന്ന പാകിസ്താന്‍ എതിരാളികള്‍ക്ക് രണ്ടാമിന്നിങ്സില്‍ 71 ഓവറില്‍ 270 റണ്‍സെന്ന വിജയലക്ഷ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, പുറത്താകാതെ 74 റണ്‍സെടുത്ത കുമാര്‍ സങ്കക്കാരയുടെ കരുത്തില്‍ നാലിന് 195 റണ്‍സെന്ന നിലയിലാണ് ലങ്ക കളി അവസാനിപ്പിച്ചത്. ദിനേശ് ചണ്ഡിമല്‍ 65 റണ്‍സെടുത്തു. സഈദ് അജ്മലിനാണ് മൂന്നു വിക്കറ്റ്.നേരത്തേ, എട്ടു വിക്കറ്റിന് 299 റണ്‍സെന്ന നിലയില്‍ അവസാനദിനം രണ്ടാമിന്നിങ്സ് പുനരാരംഭിച്ച പാക് നിരയില്‍ ആസാദ് ഷഫീഖും (100 നോട്ടൗട്ട്) സെഞ്ച്വറി നേടി. അദ്നാന്‍ അക്മല്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തേ അസ്ഹര്‍ അലിയും (136) സെഞ്ച്വറി നേടിയിരുന്നു. ഒന്നാമിന്നിങ്സിലും തിളങ്ങിയ ആസാദ് ഷഫീഖാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ മൊത്തം 490 റണ്‍സ് നേടിയ സങ്കക്കാരയാണ് മാന്‍ ഓഫ് ദ സീരീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus