Thu, 07/12/2012 - 23:42 ( 48 weeks 6 daysago)
വെറും കൈയോടെ മടങ്ങില്ല -വിജേന്ദര്‍
പാട്യാല: വെറും കൈയോടെ ലണ്ടനില്‍ നിന്ന് മടങ്ങില്ലെന്ന് ഇന്ത്യന്‍ ബോക്സിങ് താരം വിജേന്ദര്‍ സിങ്.
വളരെ പോസിറ്റിവായ മനസ്സോടുകൂടിയാണ് ലണ്ടനിലേക്ക് യാത്ര തിരിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. വെറും കൈയോടെ ലണ്ടനില്‍നിന്ന് മടങ്ങില്ലെന്ന് ഉറപ്പുണ്ടെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ വിജേന്ദര്‍ സിങ് പറഞ്ഞു. ബെയ്ജിങ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ വിജേന്ദര്‍ സിങ് ലണ്ടനിലും ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയാണ്.
'ഒന്നിലധികം മെഡലുകളുമായി ഒളിമ്പിക് സംഘം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം ഞങ്ങള്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഇപ്പോള്‍ രാജ്യത്തിനായി എന്തെങ്കിലും തിരിച്ച് ചെയ്യാനുള്ള സമയമാണ്'-വിജേന്ദര്‍ പറഞ്ഞു.
ലണ്ടനില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ഒളിമ്പിക് വെയ്റ്റ്ലിഫ്റ്റ് ടീമംഗം രവി കുമാര്‍ പറഞ്ഞു. '12 വര്‍ഷത്തിനു ശേഷമാണ് പുരുഷ വെയ്റ്റ്ലിഫ്റ്റിങ് ടീമിന് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. അതു പാഴാക്കിക്കളയാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ 360 കിലോ ഭാരം ഉയര്‍ത്താന്‍ എനിക്ക് സാധിക്കും. ലണ്ടനില്‍ 365 കിലോഗ്രാം ഉയര്‍ത്തുകയാണെങ്കില്‍ മെഡല്‍ സ്വന്തമാക്കാം'- രവികുമാര്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍