May 22 Wed 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധന

ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധന

മുംബൈ: ഇന്ത്യയിലെ ബാങ്കുകളുടെ നിക്ഷേപങ്ങളിലെ വളര്‍ച്ച വായ്പാ വളര്‍ച്ചയിലും അധികം. ഓഹരി വിപണി മാന്ദ്യത്തിന്‍െറ പിടിയില്‍ തുടരുന്നതും സ്വര്‍ണ വിലയിലെ ഭീമന്‍ വര്‍ധനയും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ആശങ്കളും മൂലം നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രമായി ബാങ്ക് നിക്ഷേപങ്ങളെ കണ്ടു തുടങ്ങിയതാണ് ഈ വളര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിക്ഷേപങ്ങള്‍ കാര്യമായി വര്‍ധിക്കുന്നത് പലിശ നിരക്ക് കുറയാന്‍ കാരണമായേക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിട്ടുമുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ 3,25,514 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവിലെ നിക്ഷേപ വര്‍ധന 2,83,979 കോടി രൂപയായിരുന്നു.

അടുത്തയിലെ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് സ്വതന്ത്രമാക്കിയതോടെ ഈ ഇനത്തിലെ നിക്ഷേപങ്ങളും വരും നാളുകളില്‍ കാര്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ രണ്ട് മാസങ്ങളില്‍ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങളില്‍ 79.10 കോടി ഡോളറിന്‍െറ വര്‍ധനയാണ് റിസര്‍വ് ബാങ്കിന്‍െറ കണക്കുകളില്‍ കാണുന്നത്.
പലിശ നിരക്ക് കഴിഞ്ഞ ഏതാനും മാസമായി സ്ഥിരത നേടിയിരിക്കുകയാണ് നിലവിലെ സാഹചരത്തില്‍ ഈ നിലവാരത്തില്‍ നിന്ന് ബാങ്ക് പലിശ നിരക്ക് കാര്യമായി വര്‍ധിക്കാനുള്ള സാധ്യതയുമില്ല. ഈ അവസരം മുതലാക്കന്‍ നിരവധി നിക്ഷേപകര്‍ ദീര്‍ഘകാല നിക്ഷേപങ്ങളായി കൈവശമുള്ള സാമ്പാദ്യങ്ങള്‍ മാറ്റുന്നുണ്ട്. ഇതും ബാങ്ക് നിക്ഷേപങ്ങളില്‍ കാര്യമായ വര്‍ധന ഉണ്ടാകാന്‍ ഇടയാക്കിയിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ വായ്പാ വിതരണത്തിലുണ്ടായ വര്‍ധന 1,49,271 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1,47,667 കോടി രൂപയായിരുന്നു. പുതിയ നിക്ഷേപങ്ങള്‍ക്കായി വ്യവസായ മേഖലയില്‍ നിന്ന് ഡിമാന്‍റ് ഇല്ലാത്തതാണ് വായ്പാ വിതരണം മന്ദഗതിയിലാവാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com