1928 നവംബര്‍ 19ന് അമൃത്സറിലെ ധര്‍മൂചക് ഗ്രാമത്തിലെ ജാഠ് സിഖ് കുടുംബത്തില്‍ പിറന്ന ധാരാസിങ് ഏറെ ചെറുപ്പത്തിലേ ഗുസ്തിയെ പ്രണയിച്ചിരുന്നു. ഇന്ത്യന്‍ സ്റ്റൈല്‍ ഗുസ്തി ലോകത്തിന്‍െറ നെറുകയില്‍ എത്തിച്ച സിങ് പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും രംഗപ്രവേശം നടത്തി.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പര്യടനം നടത്തി നിരവധി കൊമ്പന്‍മാരെ തറപറ്റിച്ചു. ഓറിയന്‍റല്‍ ചാമ്പ്യന്‍ കിങ്കോങ്,കനേഡിയന്‍ താരം ജോര്‍ജ് ഗോര്‍ഡിയങ്കോ,ന്യൂസിലാന്‍റ് താരം ജോണ്‍ ഡിസില്‍വ തുടങ്ങി സിങ്ങിന്‍െറ മെയ്ക്കരുത്തില്‍ അടിതെറ്റിയവര്‍ നിരവധി. 1959ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ പട്ടവുമായി ഇന്ത്യയിലേക്ക് മടക്കം. 1968ല്‍ അമേരിക്കന്‍താരം ലൂ തെസിനെ മലര്‍ത്തിയടിച്ച് ലോക ചാമ്പ്യന്‍ പട്ടം കൈപിടിയില്‍ ഒതുക്കി.
പാകിസ്താന്‍െറ മാസിദ് അക്ര, ഷാനെ അലി, താരിഖ് അലി എന്നിവരും സിങ്ങില്‍ നിന്ന് പരാജയം നുണഞ്ഞു.
1983ല്‍ ഈ ലോക പ്രതിഭ ഗുസ്തിയുടെ ലോകത്തുനിന്ന് തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ പടികളിറങ്ങി. അപ്പോഴേക്കും 500ലേറെ പ്രൊഫഷണല്‍ ഗുസ്തി റിങ്ങുകളില്‍ അദ്ദേഹം വിജയക്കൊടി പാറിച്ചിരുന്നു. സിങ്ങിന്‍െറ പ്രകടനം നേരില്‍ കാണാനത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ നിരവധി. ജവഹര്‍ലാല്‍ നെഹ്റു, ചൗദരി ചരണ്‍ സിങ്, മൊറാര്‍ജി ദേശായ്, ചന്ദ്രശേഖര്‍,രാജീവ് ഗാന്ധി എന്നിവരെല്ലാം ഈ പ്രതിഭക്കു മുമ്പില്‍ ശിരസ്സു നമിച്ചു. ദല്‍ഹിയില്‍ നടത്തിയ വിരമിക്കല്‍ ടൂര്‍ണമെന്‍െറിന്‍െറ ഉദ്ഘാടകന്‍ രാജീവ് ഗാന്ധിയായിരുന്നു. മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങില്‍നിന്നും അദ്ദേഹം ട്രോഫി ഏറ്റു വാങ്ങി.
1962ല്‍ അഭിനയ രംഗത്തേക്ക് കടന്നുവന്ന സിങ് 100 റോളം ചിത്രങ്ങളില്‍ വേഷമിട്ടു. രാമായണം ടെലി പരമ്പരയിലെ ഹനുമാന്‍ വേഷത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.
2003 മൂതല്‍ 2009 വരെയുള്ള കാലയളവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗവുമായി.
ജൂലൈ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ച ധാരാസിങ്ങിനെ 11ന് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും വെന്‍റിലേറ്ററിന്‍െറ സഹായത്തില്‍ കഴിയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍