Thu, 07/12/2012 - 00:56 ( 45 weeks 2 daysago)
ജോസ്കോ എഫ്.സി സെലക്ഷന്‍ ട്രയല്‍സ്
(+)(-) Font Size

കൊച്ചി: ഐ ലീഗ് ലക്ഷ്യമിട്ട് സീസണില്‍ കരുത്തുറ്റ ടീമിനെ രംഗത്തിറക്കാന്‍ ലക്ഷ്യമിട്ട് ജോസ്കോ എഫ്.സി സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ട്രയല്‍സ്. അതിനിടെ, ടീമിന്‍െറ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും കേരള സന്തോഷ് ട്രോഫി ടീമിന്‍െറ കോച്ചുമായിരുന്ന എം.എം. ജേക്കബിനെ നിയമിച്ചു. മുന്‍ കേരള താരം ടി.ജി. പുരുഷോത്തമനാണ് സഹപരിശീലകന്‍.
18 വയസ്സിനു മേല്‍ പ്രായമുള്ള സംസ്ഥാന-യൂനിവേഴ്സിറ്റി താരങ്ങള്‍ക്കാണ് ക്ളബിന്‍െറ സെലക്ഷന്‍ ട്രയല്‍സ്. ആദ്യ ഘട്ടത്തില്‍ 20 പേരെ തെരഞ്ഞെടുക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പികളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും കരുതണം. രാവിലെ എട്ടു മുതലാണ് ട്രയല്‍സ്. 2010, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന ചാമ്പ്യന്മാരായ ജോസ്കോ എഫ്.സി.ക്ക് കഴിഞ്ഞ വര്‍ഷം മാനേജ്മെന്‍റും കളിക്കാരും തമ്മിലുള്ള പ്രശ്നം മൂലം മികച്ച പ്രകടനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus