ന്യൂദല്‍ഹി: എതിര്‍പ്പുകള്‍ക്കിടയില്‍ മാറ്റിവെച്ച ഓഹരിവില്‍പന നടപടികള്‍ക്ക് ഗതിവേഗം. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയ്ല്‍)യുടെ 10.82 ശതമാനം ഓഹരി ലേലത്തില്‍ വില്‍ക്കാനുള്ള നിര്‍ദേശം വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി പരിഗണിക്കും. ഇതുവഴി 4000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിന് ഇപ്പോള്‍ 85.82 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. നടപ്പുവര്‍ഷം ഓഹരിവില്‍പനയിലൂടെ 30,000 കോടി പിരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.


നിങ്ങളുടെ അഭിപ്രായങ്ങള്‍