12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ചാവേര്‍ സ്ഫോടനം: യമനില്‍ 22 മരണം

ചാവേര്‍ സ്ഫോടനം: യമനില്‍ 22 മരണം

സന്‍ആ: യമന്‍ തലസ്ഥാനനഗരിയിലെ പൊലീസ് അക്കാദമിയുടെ പ്രവേശ കവാടത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി യമന്‍ പ്രസിഡന്‍റായി അധികാരമേറ്റശേഷം നടക്കുന്ന രണ്ടാമത്തെ രക്തരൂഷിത ആക്രമണമാണിത്. യമനിലെ അല്‍ഖാഇദ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുമെന്ന് അധികാരമേറ്റയുടന്‍ ഹാദി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മേയ് 21നുണ്ടായ ആക്രമണത്തില്‍ 100 യമന്‍ സൈനികര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രസ്തുത ആക്രമണത്തിന്‍െറ ഉത്തരവാദിത്തം അല്‍ഖാഇദ ഏറ്റെടുത്തിരുന്നു. ജൂണ്‍ 23ന് തെക്കന്‍ യമനിലും കിഴക്കന്‍ യമനിലും അല്‍ഖാഇദയുടെ അധീനതയിലായിരുന്ന പ്രദേശങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം തെക്കന്‍ യമനില്‍ അല്‍ഖാഇദയുടെ ചാവേറാക്രമണത്തില്‍ സൈനിക മേധാവി ജനറല്‍ സലീം അലി കൊല്ലപ്പെട്ടു. കുഴിബോംബ് ആക്രമണത്തിലും നിരവധി സൈനികര്‍ കൊല്ലപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com