Wed, 07/11/2012 - 18:06 ( 44 weeks 5 daysago)
മറഡോണയെ അല്‍ വസ്ല്‍ ക്ളബ് പുറത്താക്കി
(+)(-) Font Size
മറഡോണയെ അല്‍ വസ്ല്‍ ക്ളബ് പുറത്താക്കി

ദുബൈ: ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ ദുബൈ ക്ളബ് അല്‍ വസ്ല്‍ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി. കോച്ച് മറഡോണയടക്കം ക്ളബിന്റെ എല്ലാ ടെക്നിക്കല്‍ സ്റ്റാഫിനെയും ഒഴിവാക്കുന്നതായി ക്ളബ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 2011 മേയിലാണ് മറഡോണ രണ്ടു വര്‍ഷ കരാറില്‍ അല്‍ വസ്ല്‍കോച്ചായി ചുമതലയേറ്റത്. മറഡോണക്കു കീഴില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. കഴിഞ്ഞ സീസണില്‍ യു.എ.ഇയിലെ പ്രൊ ലീഗില്‍ ആറാം സ്ഥാനത്തായിരുന്ന ടീം എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ക്ളബിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും പുതിയ സമിതി അധികാരമേല്‍ക്കുകയും ചെയ്തതോടെ മറഡോണയെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മറഡോണയെ അനുകൂലിച്ചിരുന്ന ചെയര്‍മാന്‍ മര്‍വാന്‍ ബിന്‍ ബയാത് ക്ളബ് വിടുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ മാസം പുതിയ ഭരണസമിതിയുടെ പ്രഥമ യോഗം ചേര്‍ന്ന് മറഡോണയെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus