തിരുവനന്തപുരം: ജൂലൈ 22ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തുന്ന 2012-13ലെ ത്രിവത്സര എല്‍എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശ പരീക്ഷക്ക് അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ബുധനാഴ്ച മുതല്‍ പ്രവേശ പരീക്ഷാ കമീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വെബ്സൈറ്റിലെ നിര്‍ദിഷ്ട പേജില്‍ ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും കൃത്യമായി നല്‍കിയതിനുശേഷം ഗെറ്റ്അഡ്മിറ്റ് കാര്‍ഡ് ലിങ്ക് ചെയ്ത് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കാം. ഈ കാര്‍ഡുമായാണ് പരീക്ഷാ ഹാളില്‍ ഹാജരാകേണ്ടത്. തപാല്‍ വഴി അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യില്ല.
അപേക്ഷയിലെ അപാകതമൂലം ചിലരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അവര്‍ ലിങ്ക് ക്ളിക്ക് ചെയ്യുമ്പോള്‍ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങള്‍ കാണാം. പ്രസ്തുത ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള ഫോര്‍മാറ്റുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. ന്യൂനത പരിഹരിക്കുന്നതിനുള്ള രേഖകള്‍ ഈ ഓഫിസില്‍ സമര്‍പ്പിക്കുന്ന മുറക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ആപ്ലിക്കേഷന്‍ നമ്പറിനുവേണ്ടി പ്രവേശപരീക്ഷക്ക് അപേക്ഷിച്ചവരുടെ സെന്റര്‍ തിരിച്ചുള്ള ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് പരിശോധിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍