തെഹ്റാന്‍: സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇറാന്‍ പങ്കുവഹിക്കണമെന്ന് യു.എന്‍-അറബ് ലീഗ് ദൂതന്‍ കോഫി അന്നന്‍. പ്രശ്നത്തില്‍ പിന്തുണ തേടി ഇറാന്‍ സന്ദര്‍ശിച്ച അന്നന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ സാലിഹിയുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് നിലപാട് വ്യക്തമാക്കിയത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ തങ്ങള്‍ പങ്കുവഹിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഇറാന്‍ പിന്തുണ വാഗ്ദാനം ചെയ്തതായി അന്നന്‍ പറഞ്ഞു. എന്നാല്‍ ഏതുതരം പിന്തുണയാണെന്ന കാര്യം വ്യക്തമാക്കിയില്ല്ള.
സിറിയയുമായി മികച്ച ബന്ധമുള്ള മേഖലയിലെ രാഷ്ട്രമാണ് ഇറാന്‍. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ ഏകാധിപത്യത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ സിറിയന്‍ സൈന്യത്തിന് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുന്നത് ഇറാനാണ്. അതേസമയം, ഭരണവിരുദ്ധ പ്രക്ഷോഭകര്‍ ഇറാന്‍െറ വാഗ്ദാനം തള്ളി.
സിറിയന്‍ പ്രശ്നത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഇറാനെ ഉള്‍പ്പെടുത്തുന്നതിനെതിരെ അമേരിക്കയും രംഗത്തത്തെി. പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ബശ്ശാറുമായി നടന്ന ചര്‍ച്ചക്കു ശേഷമാണ് അന്നന്‍ ഇറാനിലത്തെിയത്. സിറിയന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും എതിര്‍ക്കുന്നത് വിദേശ രാഷ്ട്രങ്ങളുടെ സൈനിക ഇടപെടലിനെ മാത്രമാണെന്നും ഇറാന്‍ മന്ത്രി സാലിഹി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍