കൈറോ: ഭരണഘടനാ കോടതിയുടെ ഉത്തരവ് പ്രകാരം സൈനിക കൗണ്‍സില്‍ പിരിച്ചുവിട്ട ഈജിപ്ത് പാര്‍ലമെന്‍റ് ചൊവ്വാഴ്ച നാടകീയാന്തരീക്ഷത്തില്‍ സമ്മേളിച്ചു. അരമണിക്കൂര്‍ നേരത്തെ നടപടികള്‍ക്കുശേഷം പാര്‍ലമെന്‍റ് സമ്മേളനം അവസാനിച്ചതായി സ്പീക്കര്‍ സഅദ് അല്‍ കതാത്നി അറിയിച്ചു. പിരിച്ചുവിടല്‍ ഉത്തരവിനെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി നല്‍കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ജൂണ്‍ 15ന് പിരിച്ചുവിട്ട പാര്‍ലമെന്‍റ് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി കഴിഞ്ഞയാഴ്ച പുന$സ്ഥാപിക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്ന സൈനിക കൗണ്‍സില്‍ കോടതിവിധി ഉയര്‍ത്തിപ്പിടിക്കണമെന്ന് മുര്‍സിക്ക് താക്കീത് നല്‍കിയിരുന്നു. മുര്‍സിയുടെ ഉത്തരവ് നിലനില്‍ക്കില്ളെന്ന് ഭരണഘടനാ കോടതിയും വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്‍റ് പുന$സ്ഥാപിച്ചതിലൂടെ സൈനിക കൗണ്‍സിലിനേക്കാള്‍ കവിഞ്ഞ അധികാരം പ്രസിഡന്‍റില്‍ നിക്ഷിപ്തമാണെന്ന് മുര്‍സി തെളിയിക്കുകയായിരുന്നുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം, സൈനിക കൗണ്‍സിലുമായി കൂടുതല്‍ ഇടയാതിരിക്കാന്‍ പാര്‍ലമെന്‍റ് സെഷന്‍ പെട്ടെന്ന് അവസാനിപ്പിച്ചതിലൂടെയും സാധ്യമായി. കോടതിവിധിയെ ധിക്കരിക്കാനല്ല, എങ്ങനെ വിധി ശരിയായരീതിയില്‍ നടപ്പാക്കാം എന്ന ചര്‍ച്ചക്കാണ് പാര്‍ലമെന്‍റ് ചേര്‍ന്നതെന്നും പ്രശ്നം അപ്പീല്‍ കോടതിയില്‍ റഫര്‍ ചെയ്ത് ഉചിതമായ പരിഹാരം കണ്ടത്തെുക എന്നതാണ് ഭരണഘടനയുമായി ഇണങ്ങുന്ന യഥാര്‍ഥ നടപടിയെന്നും സ്പീക്കര്‍ വിശദീകരിച്ചു.
വന്‍ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതോടൊപ്പം സൈന്യത്തിന്‍െറ സര്‍വാധികാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള ബ്രദര്‍ഹുഡ് നേതാക്കളുടെ പുതിയ കരുനീക്കങ്ങള്‍.
പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് 60 ദിവസത്തിനകം നടത്തുക, അതുവരെ നിലവിലെ പാര്‍ലമെന്‍റ് തുടരുക എന്ന നിര്‍ദേശവും പ്രസിഡന്‍റ് മുര്‍സി പുറത്തുവിടുകയുണ്ടായി. അതേസമയം മുര്‍സിയുടെ ഇത്തരം നീക്കങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തോട് തോറ്റ ഏതാനും എതിര്‍സ്ഥാനാര്‍ഥികള്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്‍റ് ഹാളിനുപുറത്ത് പ്രസിഡന്‍റിന്‍െറ ഉത്തരവിനെ അനുകൂലിക്കുന്ന ജനക്കൂട്ടവും എതിര്‍ക്കുന്നവരും തമ്മില്‍ ചെറിയ ഏറ്റുമുട്ടലുകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ‘പ്രസിഡന്‍റും ജനങ്ങളും ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യവുമായി ഹാളിന് പുറത്ത് പ്രകടനങ്ങളും അരങ്ങേറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍