സരയോവോ: പ്രശസ്ത ഹോാളിവുഡ് നടി ആഞ്ജലീന ജൂലിക്ക് ബോസ്നിയയുടെ ആദരം. 1992-95ലുണ്ടായ ബോസ്നിയന്‍ യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ ‘ലാന്‍ഡ് ഓഫ് ബ്ളഡ് ആന്‍ഡ് ഹണി’എന്ന ചിത്രമൊരുക്കിയതിനാണ് തലസ്ഥാനമായ സരയോവോ നഗരത്തിന്‍െറ പൗരത്വം നല്‍കി രാജ്യം അവരെ ആദരിച്ചത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ബഹുമതി കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്രമേളയില്‍ പ്രധാനമന്ത്രി ജെകോസ്ളാവ് ബെവന്‍ഡ അവര്‍ക്ക് സമ്മാനിച്ചു. സിനിമയുടെ ചിത്രീകരണം ജീവിതത്തെ തന്നെ മാററിമറിച്ചതായും തന്‍െറ ഹൃദയത്തോട് ചേര്‍ത്തുവെച്ച നഗരത്തിന്‍െറ പൗരത്വം ലഭിച്ചത് ഏറെ സന്തോഷമുണ്ടാക്കുന്നതായും അവര്‍ പറഞ്ഞു. ബോസ്നിയന്‍ മുസ്ലിം യുവതിക്ക് സെര്‍ബ് യുവാവിനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. സ്ത്രീകളോടുള്ള അതിക്രമങ്ങളുള്‍പ്പെടെ യുദ്ധത്തിന്‍െറ ഭീകരത മുഴുവനായും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. തങ്ങളെ വില്ലന്മാരായി കാണിക്കുന്ന സിനിമ നിരോധിക്കണമെന്ന് നേരത്തേ സെര്‍ബുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍