ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയുടെ ആഭ്യന്തരകാര്യ ഉപദേഷ്ടാവും മുന്‍മന്ത്രിയുമായ റഹ്മാന്‍ മാലിക് സെനറ്റില്‍നിന്ന് രാജിവെച്ചു. ഇരട്ട പൗരത്വ പ്രശ്നത്തില്‍ മാലികിനെ കഴിഞ്ഞ ജൂണില്‍ സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു. പാക് പൗരത്വത്തിന് പുറമെ ബ്രിട്ടീഷ് പൗരത്വം കൂടിയുള്ള മാലികിനോട് ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതായി കാണിക്കുന്ന രേഖ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ആ ഉത്തരവ് പാലിച്ചിരുന്നില്ല.
ഇരട്ട പൗരത്വ പ്രശ്നം പരിഹരിക്കാന്‍ ഉചിത നടപടികള്‍ സ്വീകരിക്കണമെന്ന് മാലിക് പാര്‍ലമെന്‍റിനോടാവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍