ജറൂസലം: പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സുഹൃത്തായ ബിസിനസുകാരന് വഴിവിട്ട് സഹായം നല്‍കിയ കേസില്‍ മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യെഹൂദ് ഒല്‍മര്‍ട്ട് കുറ്റക്കാരനാണെന്ന് ഇസ്രായേല്‍ കോടതി വിധി. അതേസമയം, മറ്റു രണ്ടു കേസുകളില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കൈക്കൂലിക്കേസിലും സ്വകാര്യ ആവശ്യത്തിന് അനധികൃതമായി പണം സ്വീകരിച്ചെന്ന കേസിലുമാണ് കോടതി വെറുതെവിട്ടത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2009ല്‍ ഒല്‍മര്‍ട്ട് രാജിവെച്ചിരുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് ഒല്‍മര്‍ട്ട്. മേയറായിരിക്കുന്ന അവസരത്തില്‍ ജറൂസലമിലെ വസ്തു അഴിമതിയുമായി ബന്ധപ്പെട്ട കേസിലും വിചാരണ നേരിടുകയാണ് അദ്ദേഹം. ആരോപണം ഒല്‍മര്‍ട്ട് നിഷേധിച്ചിരുന്നു. ഏരിയല്‍ ഷാരോണിന്‍െറ മരണത്തെ തുടര്‍ന്ന് 2006ലാണ് ഒല്‍മര്‍ട്ട് പ്രധാനമന്ത്രിയാവുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍