വിയറ്റ്നാം: ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്ത് മരിച്ചത് പൊളോണിയം വിഷബാധയേറ്റാണെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയാറായില്ല. മരണം സംബന്ധിച്ച അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണ് അമേരിക്കയെന്ന് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ അറിയിച്ചു. മരണത്തെ കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ അന്വേഷണതിന് സഹായകമാവില്ളെന്നും ഹിലരി പറഞ്ഞു. മരണത്തിലെ നിഗൂഢത കണ്ടത്തൊനായി അറഫാത്തിന്‍െറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് അനുമതി നല്‍കിയിരുന്നു. രണ്ടാഴ്ച നീളുന്ന വിദേശപര്യടനത്തിന്‍െറ ഭാഗമായുള്ള ഹിലരിയുടെ ഇസ്രായേല്‍ സന്ദര്‍ശനം അടുത്താഴ്ച നടക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സമാധാനം പുന$സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഇസ്രായേല്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍