12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: പ്രതി കോട്ടയത്ത് പിടിയില്‍

കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: പ്രതി കോട്ടയത്ത് പിടിയില്‍

കോട്ടയം: കണ്ണൂരിലെ സി.പി.എം പ്രാദേശിക നേതാവിനെ ശ്വാസംമുട്ടിച്ച് കഴുത്തറുത്ത് കൊന്ന കേസില്‍ ഒളിവിലായിരുന്ന ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍. ഷൊര്‍ണൂര്‍ വാടാനക്കുറിശി ചെമ്മന്‍ കാട്ടില്‍ മുഹമ്മദ് അഷ്റഫ് (മുഹമ്മദലി-32) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി കട്ടന്‍ രാജുവിനെ (35) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഭാഗത്ത് പിടിയിലാകുകയായിരുന്നെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു.
കോട്ടയത്തെ ഓട്ടോ ഡ്രൈവര്‍ ഗോപിനാഥക്കുറുപ്പിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. അയ്മനം ഭാഗത്തെ സ്ത്രീയുടെ വീട്ടില്‍ ഇയാള്‍ വന്നുപോകാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കണ്ണൂരിലെ കൊലപാതക വെളിപ്പെടുത്തല്‍ ഉണ്ടായത്.
2009 നവംബര്‍ ആറിന് പേരാവൂരില്‍ കട്ടന്‍ രാജുവിന്റെ വീടിന് സമീപം ആളൊഴിഞ്ഞ വഴിയിലാണ് കൊലപാതകം നടന്നത്. രാജു നടന്നുവരുന്ന വഴി മനസ്സിലാക്കിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കാറില്‍ കാത്തുനിന്നു. അടുത്തെത്തിയപ്പോള്‍ കാറില്‍ കയറ്റി ശ്വാസം മുട്ടിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് കടന്നു. സംഭവദിവസം രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികള്‍ക്കൊപ്പം മുങ്ങിയ മുഹമ്മദലി മത്സ്യക്കച്ചവടം നടത്തിവരികയായിരുന്നു. ബംഗളൂരു, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കാലം തങ്ങിയത്. കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ (ഇച്ച) ആണ് കട്ടന്‍ രാജുവിനെ കൊലപ്പെടുത്താന്‍ 45 ലക്ഷം രൂപക്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാജിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഷാജി ഉള്‍പ്പെട്ട സംഘം കൊലനടത്തുന്നതിന് സഞ്ചരിച്ച കാറിന്റെ ഡ്രൈവറായിരുന്നു മുഹമ്മദലി. ഇസ്മായിലിന്റെ പിതാവിനെ കട്ടന്‍ രാജു വെട്ടിക്കൊലപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് ക്വട്ടേഷന് പിന്നിലെന്ന് പറയുന്നു. അയ്മനം കുടയംപടി സ്വദേശി അരുണ്‍ ഗോപനും ഈ കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. മുഹമ്മദലി കളമശേരിയിലെ ജ്വല്ലറി കവര്‍ച്ചക്കേസിലും പ്രതിയാണ്. മാരകായുധങ്ങളുമായി പിടിയിലായ ഇയാളെ ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com