ഇസ്ലാമാബാദ്: സല്‍മാന്‍ഖാന്‍ നായകവേഷമണിഞ്ഞ ‘ഏക് ഥാ ടൈഗര്‍’ എന്ന ഹോളിവുഡ് സിനിമയുടെ പരസ്യവും ട്രെയിലറുകളും പ്രക്ഷേപണം ചെയ്യുന്നത് പാകിസ്താനില്‍ വിലക്കി. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് നടപടി. ആഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍, പാകിസ്താനില്‍ എത്തുന്ന റോ ഏജന്‍റിന്‍െറ വേഷത്തിലാണ് സല്‍മാന്‍ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. പാകിസ്താനില്‍ ഏറെ താരമൂല്യമുള്ള സല്‍മാന്‍ഖാന്‍െറ ബോഡിഗാര്‍ഡ്, വാണ്ടഡ്, ദബാംഗ് തുടങ്ങിയ ചിത്രങ്ങള്‍ പാകിസ്താനില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍