12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

സ്പെയിനിന് 3,000 കോടി യൂറോയുടെ സംരക്ഷണ പാക്കേജ്

സ്പെയിനിന് 3,000 കോടി യൂറോയുടെ സംരക്ഷണ പാക്കേജ്

ബ്രസല്‍സ്: സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട സ്പെയിനിന് യൂറോ സോണ്‍ 3000 കോടി യൂറോയുടെ സംരക്ഷണ പാക്കേജ്പ്രഖ്യാപിച്ചു. യൂറോ മേഖലാ തലവന്‍ ജീന്‍ ക്ളൗഡ് ജങ്കറിന്‍െറ നേതൃത്വത്തില്‍ നടന്ന യൂറോരാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗത്തിലാണ് രക്ഷാപാക്കേജ് പ്രഖ്യാപിച്ചത്.
കടക്കെണിയിലായ സ്പെയിനിലെ ബാങ്കുകളെ പുനരുജ്ജീവിപ്പിക്കാനാണ് തുക വിനിയോഗിക്കുക. ഇതു സംബന്ധിച്ച ധാരണാപത്രം ഈ മാസം തന്നെ ഒപ്പു വെക്കും. കൂടാതെ സ്പെയിനിന്‍െറ പൊതുധനക്കമ്മി മൂന്നു ശതമാനമാക്കി കുറക്കാനുള്ള സമയ പരിധി 2013 വരെ നീട്ടുകയും ചെയ്തു. യൂറോമേഖലയിലെ 17 ധനമന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com