മുംബൈ: കാണാതായ ബോളിവുഡ് നടി ലൈല ഖാന്‍െറ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് പരിസരത്തുനിന്ന് അസ്ഥികള്‍ കണ്ടത്തെി. നാസികിനടുത്ത ഇഗത്പുരിയിലെ ഫാംഹൗസിന് അടുത്തുനിന്ന് മുംബൈ ക്രൈംബ്രാഞ്ചാണ് അസ്ഥികള്‍ കണ്ടത്തെിയത്. ലൈല ഖാന്‍െറ അമ്മ സലീനയുടെ മൂന്നാം ഭര്‍ത്താവ് പര്‍വേശ് അഹ്മദ് തകുമായി ചൊവ്വാഴ്ച ഇഗത്പുരിയിലത്തെിയ അന്വേഷണ സംഘവും ഫോറന്‍സിക് വിദഗ്ധരും പരിസരത്ത് നടത്തിയ ഖനനത്തിനിടെയാണ് ഏതാനും അസ്ഥികള്‍ കണ്ടത്തെിയത്.
ഫോറന്‍സിക് പരിശോധനക്കുശേഷമേ ഇത് ആരുടേതെന്ന് വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പരിശോധന ബുധനാഴ്ചയും തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍