12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ലേലത്തിനുവെച്ച ഗാന്ധിജിയുടെ കത്തുകള്‍ ഇന്ത്യ സ്വന്തമാക്കി

ലണ്ടന്‍: ലേലത്തിന് വെച്ചിരുന്ന, മഹാത്മാഗാന്ധിയുടെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന ആയിരക്കണക്കിന് കത്തുകളും രേഖകളും ഫോട്ടോഗ്രാഫുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. ലണ്ടനിലെ ലേലക്കമ്പനിയായ സോത്ത്ബിസില്‍ ചൊവ്വാഴ്ച ലേലം നടത്തുന്നതിനുമുമ്പുതന്നെ രേഖകള്‍ വാങ്ങുകയായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏകദേശം ആറുകോടി(1.1 മില്യണ്‍ ഡോളര്‍)യാണ് ഇന്ത്യ ഇതിനായി ചെലവഴിച്ചത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതം, ഇന്ത്യയിലേക്കുള്ള മടക്കം, കുടുംബവുമായുള്ള ബന്ധം എന്നിവയെല്ലാം രേഖകളില്‍ വിഷയമാകുന്നുണ്ട്. രേഖകള്‍ ന്യൂദല്‍ഹിയിലെ നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ സൂക്ഷിക്കും.
ഗാന്ധിജിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എഴുതിയ കത്തുകള്‍ക്കൊപ്പം അപൂര്‍വമായി അദ്ദേഹത്തിന്‍െറതന്നെ കൈയക്ഷരത്തിലുള്ളവയും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ജോസെഫ് ലെലിവെല്‍ഡിന്‍െറ പുസ്തകത്തിലൂടെ വിവാദമുയര്‍ന്ന, ഹെര്‍മന്‍ കലെന്‍ബാച്ചും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിന് പുതിയ തലം നല്‍കിയേക്കാവുന്ന കത്തുകളും ഇക്കൂട്ടത്തിലുണ്ട്. ഹെര്‍മന്‍ കലെന്‍ബാച്ചിന്‍െറ കുടുംബാംഗങ്ങളുടെ കൈവശമായിരുന്നു ഈ രേഖകള്‍ ഉണ്ടായിരുന്നത്. ഈ കുടുംബവുമായുള്ള സ്വകാര്യ ഇടപാടിലൂടെയാണ് സര്‍ക്കാര്‍ രേഖകള്‍ നേടിയെടുത്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com