Tue, 07/10/2012 - 23:41 ( 44 weeks 6 daysago)
അന്താരാഷ്ട്ര പഞ്ചഗുസ്തി: ഫൈജാസിന് സ്വര്‍ണം
(+)(-) Font Size
അന്താരാഷ്ട്ര പഞ്ചഗുസ്തി: ഫൈജാസിന് സ്വര്‍ണം

കോഴിക്കോട്: ജൂലൈ ആദ്യവാരം സ്പെയിനില്‍ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി കേരളത്തിന്റെ വി.പി. ഫൈജാസ് സ്വര്‍ണം നേടി. ഇതാദ്യമായാണ് 86 കി. ഗ്രാം വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണമെഡല്‍ നേടുന്നത്. യുക്രെയിന്‍ രണ്ടാംസ്ഥാനവും ജര്‍മനി മൂന്നാംസ്ഥാനവും നേടി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ ഫൈജാസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ അറേബ്യ ജീവനക്കാരനാണ്. 1999 മുതല്‍ ഇദ്ദേഹം ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus