കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മാഹി പള്ളൂര് സ്വദേശി കണ്ണാടിക്കല്‍ ഷിനോജ് (28) ചൊവ്വാഴ്ച വടകര കോടതിയില്‍ കീഴടങ്ങിയതോടെ ഏഴംഗ കൊലയാളിസംഘത്തിലെ അവസാനത്തെയാളും പിടിയിലായി. ഷിനോജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതോടെ കൊന്നവര്‍ ആരെന്ന അന്വേഷണം പൂര്‍ത്തിയാകും. കൊല്ലിച്ചവരെ കണ്ടത്തൊനുള്ള അന്വേഷണമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
ക്വട്ടേഷന്‍ ഏറ്റെടുത്ത ചൊക്ളി മീത്തലെചാലില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി (32), 2010ലെ ദൗത്യത്തില്‍ നേതാവായിരുന്ന മാഹി നടുവില്‍ മലയോട് മനോജ് എന്ന കിര്‍മാനി മനോജ് (32), കൊലയാളിസംഘത്തെ ഏകോപിപ്പിച്ച പാട്യം സ്വദേശി ടി.കെ എന്ന ടി.കെ. രജീഷ് (31), പാനൂര്‍ അരയാക്കൂല്‍ ചെമ്പാട് പാലോറത്ത് സിജിത് എന്ന അണ്ണന്‍ (25), ചൊക്ളി പറമ്പത്ത് മുഹമ്മദ് ഷാഫി (26), പാനൂര്‍ ചെണ്ടയാട് കല്ലുവളപ്പില്‍ എം.സി. അനൂപ് (32), മാഹി പള്ളൂര് സ്വദേശി കണ്ണാടിക്കല്‍ ഷിനോജ് (28) എന്നിവരടങ്ങുന്ന ഏഴംഗ ക്വട്ടേഷന്‍ സംഘമാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്.
സിജിത് എന്ന അണ്ണന്‍ സഹോദരന്‍െറ മൈസൂരിലെ ബേക്കറിയുടെ അപ്പക്കൂട്ടില്‍ ഒളിവില്‍ കഴിയവെ മേയ് 23നാണ് പിടിയിലായത്. പാട്യം സ്വദേശി ടി.കെ. രജീഷാണ് രണ്ടാമത് പിടിയിലായ കൊലയാളി. ന്യൂ മുംബൈക്കടുത്ത വാശി സെക്ടര്‍ ഒമ്പതിലെ ഒളിസങ്കേതത്തില്‍നിന്ന് മേയ് 31നാണ് ഇയാളെ കീഴടക്കിയത്. രജീഷ് അറസ്റ്റിലായതോടെ ഗൂഢാലോചനയിലെ മുഖ്യകണ്ണികളായ കെ.സി. രാമചന്ദ്രന്‍, പി.പി. രാമകൃഷ്ണന്‍, സി.എച്ച്. അശോകന്‍, പി.കെ. കുഞ്ഞനന്തന്‍ തുടങ്ങി സി.പി.എം നേതാക്കളുടെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. കൊലയാളിസംഘം സഞ്ചരിച്ച ഇന്നോവയുടെ ഡ്രൈവറും സി.പി.എം പ്രവര്‍ത്തകനുമായ എം.സി. അനൂപ് ജൂണ്‍ പത്തിന് ബംഗളൂരുവിലെ ഒളിസങ്കേതത്തില്‍നിന്ന് അറസ്റ്റിലായി.
ഇരിട്ടിക്കടുത്ത മൊടക്കുന്ന് മുടക്കോഴി മലയില്‍ സി.പി.എം പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കഴിഞ്ഞ കിര്‍മാനി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ ജൂണ്‍ 14ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്നും പിന്നീട് കീഴടങ്ങിയ പി.കെ. കുഞ്ഞനന്തനില്‍നിന്നും ലഭിച്ച നിര്‍ണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാഗേഷ്, പാനൂര്‍ ഏരിയാ സെക്രട്ടറി കെ.കെ. പവിത്രന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എം. ധനഞ്ജയന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍ എന്നിവരെ പല ഘട്ടങ്ങളിലായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍