12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

സലിം വധം: സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്

സലിം വധം: സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്

തലശ്ശേരി: ന്യൂമാഹി കിടാരന്‍കുന്നിലെ യു.കെ. സലിമിന്‍െറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഉടന്‍ ഹരജി നല്‍കുമെന്ന് പിതാവ് കെ.പി. യൂസുഫ് അറിയിച്ചു.
സി.പി.എം പ്രവര്‍ത്തകനായ തന്‍െറ മകന്‍െറ കൊലപാതകത്തെക്കുറിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് അറിയാമായിരുന്നെന്നും യൂസുഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2011 ജൂലൈയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനത്തെി തന്‍െറ മൊഴിയെടുത്തിരുന്നെന്നും യൂസുഫ് അറിയിച്ചു.
2008 ജൂലൈ 23ന് രാത്രി 8.30ന് ലോഡ്ഷെഡിങ് സമയത്താണ് സലിം കുത്തേറ്റ് മരിച്ചത്. കൊല നടന്ന് നിമിഷങ്ങള്‍ക്കകം പിന്നില്‍ എന്‍.ഡി.എഫാണെന്ന് സി.പി.എം പ്രചരിപ്പിച്ചു. എന്‍.ഡി.എഫിന് തന്‍െറ മകന്‍െറ കൊലപാതകവുമായി ഒരു ബന്ധവുമില്ളെന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളില്‍ ആരും യഥാര്‍ഥ പ്രതികളല്ളെന്നും യൂസുഫ് പറയുന്നു.
ഫസല്‍ വധത്തിന് പിന്നിലെ മുഴുവന്‍ കാര്യങ്ങളും തന്‍െറ മകന് അറിയാമായിരുന്നു. ഇതാണ് തന്‍െറ മകന്‍ കൊല്ലപ്പെടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവദിവസം രാത്രി 9.30ന് ഗള്‍ഫിലുള്ള ഇളയ മകന്‍ വിളിച്ചറിയിച്ചപ്പോഴാണ് താന്‍ വിവരം അറിയുന്നത്. കൊലക്കുശേഷം തലശ്ശേരി പൊലീസ് ഒരു വിധത്തിലുള്ള അന്വേഷണവും നടത്തിയിട്ടില്ല. പിതാവായ തന്നോട് ഒറ്റ പൊലീസ് ഉദ്യോഗസ്ഥനും അന്വേഷിച്ചിട്ടില്ല. കൊല്ലപ്പെടുമ്പോള്‍ സലിം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ തിരിച്ച് ലഭിച്ചിട്ടില്ല.
മകനെ കൊന്നത് ആരാണെന്നും എന്തിനാണ് കൊല്ലിച്ചതെന്നും അറിയണം. അതിനാണ് നിയമത്തിന്‍െറ വഴിയില്‍ മുന്നോട്ടുപോകുന്നതെന്നും യൂസുഫ് പറഞ്ഞു. ഫസലിന്‍െറ മറ്റ് രണ്ട് സുഹൃത്തുക്കളായ ജിജേഷ്, റഈസ് എന്നിവരുടെ കൊലപാതകത്തിലും സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് യൂസുഫ് ആരോപിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com