|
ബൗച്ചര്‍ ഗ്ളൗസഴിച്ചു
![]() വിരമിക്കല്‍ കണ്ണിനേറ്റ പരിക്കിനെ തുടര്‍ന്ന് ടോന്‍ടണ്‍: ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാര്‍ക് ബൗച്ചര്‍ രാജ്യാന്തര ക്രിക്കറ്റിന്റെ പോരാട്ട വീര്യങ്ങളില്‍നിന്ന് പടിയിറങ്ങി. സോമര്‍സെറ്റിനെതിരായ പരിശീലന മത്സരത്തിനിടെ കഴിഞ്ഞദിവസം കണ്ണിനേറ്റ ഗുരുതര പരിക്കാണ് ബൗച്ചറുടെ മിന്നുന്ന കരിയറിന് വിരാമമിട്ടത്. ഇമ്രാന്‍ താഹിര്‍ എറിഞ്ഞ ഗൂഗ്ളി സോമര്‍സെറ്റ് ബാറ്റ്സ്മാന്‍ ജമാല്‍ ഹുസൈനെ ക്ളീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ബെയ്ല്‍ തെറിച്ച് ബൗച്ചറുടെ കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പരിക്കുമാറി എപ്പോള്‍ തിരിച്ചെത്താനാകുമെന്ന് ഉറപ്പില്ലാത്തതിനെ തുടര്‍ന്നാണ് 35കാരനായ ബൗച്ചര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യാത്രചെയ്യാന്‍ കഴിയുന്ന മുറക്ക് ബൗച്ചറെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍