|
പാര്‍ക് ഇനി ക്വീന്‍സ് പാര്‍ക്കില്‍
![]() ലണ്ടന്‍: ദക്ഷിണ കൊറിയയുടെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പാര്‍ക് ജി സുങ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍നിന്ന് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെതന്നെ ക്വീന്‍സ് പാര്‍ക് റേഞ്ചേഴ്സ് ക്ളബിലേക്ക് കൂടുമാറി. 20 ലക്ഷം പൗണ്ടിനാണ് 31കാരനായ പാര്‍ക്കിനെ പശ്ചിമ ലണ്ടനിലുള്ള ക്വീന്‍സ് പാര്‍ക് സ്വന്തമാക്കിയത്. പുതിയ ക്ളബുമായി പാര്‍ക് രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുചാര്‍ത്തി. ഏഴു വര്‍ഷം കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടുപോവുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെങ്കിലും ക്വീന്‍സ് പാര്‍ക് പണത്തിനേക്കാള്‍ വലിയ താല്‍പര്യം എന്നിലര്‍പ്പിച്ചപ്പോള്‍ പുതിയ വെല്ലുവിളി സ്വീകരിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പാര്‍ക് പറഞ്ഞു. പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രശസ്തനായ ഏഷ്യന്‍ താരമായ പാര്‍ക്കിനെ കൂടാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡിഫന്‍ഡര്‍ റാഫേല്‍ ഡാ സില്‍വയും മുന്‍ ഇംഗ്ളണ്ട് ഗോളി റോബര്‍ട്ട് ഗ്രീനും പുതുസീസണില്‍ ക്യു.പി.ആറിലേക്ക് ചേക്കേറിയിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍