12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

കേസെടുത്ത് നാവടപ്പിക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ -എം.വി. ജയരാജന്‍

കൊച്ചി: ജനാധിപത്യ പൗരാവകാശ പ്രവര്‍ത്തനങ്ങളെ കേസെടുത്ത് തടയാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍. മൂന്നാംമുറ ക്രിമിനല്‍കുറ്റമാണ്. ഇത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആന്‍ഡ് സ്റ്റാഫ് യൂനിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മജിസ്ട്രേറ്റ് കോടതിയില്‍ സുമേഷ് നല്‍കിയ മൊഴിയില്‍ ഒരു ഡിവൈ.എസ്.പി മലദ്വാരത്തിലൂടെ ഇരുമ്പുകമ്പി കുത്തിക്കയറ്റിയെന്നും ഊരിയെടുത്തശേഷം വായില്‍ കയറ്റിയെന്നും പറയുന്നുണ്ട്. ഇത് മൂന്നാംമുറയാണ്. ഈ ഓഫിസര്‍ പി. ജയരാജനെ ചോദ്യംചെയ്യാന്‍ വന്നപ്പോള്‍ മലദ്വാരത്തിലൂടെ കമ്പി കുത്തിക്കയറ്റുമോയെന്ന് ചോദിച്ചതാണോ കുറ്റം?. ഈ ഉദ്യേഗസ്ഥനെ മലദ്വാരകുമാര എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com