ലണ്ടന്‍: 2012 ലണ്ടന്‍ ഒളിമ്പിക്സിന് ഏതാനും ആ ഴ്ചകള്‍ മാത്രം അവശേഷിക്കെ ഈ വേളകില്‍ ഒളിമ്പിക്ഗ്രാമങ്ങള്‍ എന്തായിത്തീരുന്നു എന്ന വെളിപ്പെടുത്തലുമായി ഒരുപുസ്തകം. ഒളിമ്പിക്സിന്‍െറ തനിമയെ കെടുത്തിക്കളയുന്ന വര്‍ത്തമാനങ്ങളാണ് ‘ദ സീക്രട്ട് ഒളിമ്പികസ്’് എന്ന പേരില്‍ മുന്‍ ബ്രിട്ടീഷ് അത്ലറ്റ് പേരുവെക്കാതെ എഴുതിയ പുസ്തകം വെളിപ്പെടുത്തുന്നത്. ഈ വേളയില്‍ മദ്യവും മയക്കു മരുന്നും ലൈംഗികതയും വ്യാപകമാവുമെന്നും അത്ലറ്റുകള്‍ അടക്കമുള്ളവര്‍ ഇതെല്ലാം ഉപേയാഗിക്കാറുണ്ടെന്നും 2000ത്തിലെ ഒളിമ്പിക് അനുഭവത്തെ മുന്‍ നിര്‍ത്തി ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. ഒളിമ്പിക് ഗ്രാമത്തില്‍ മദ്യവും മയക്കുമരുന്നും നിരോധിച്ചിട്ടുണ്ടെങ്കിലും ഏജന്‍റുമാര്‍ വഴി ഇവര്‍ ഇത് സംഘടിപ്പിക്കുമെന്നും പുസ്തകത്തില്‍ ഉണ്ട്. അതേസമയം,ഒളിമ്പിക് ഉദ്യോഗസ്ഥര്‍ ഇത്തരം ചെയ്തികളെ അപലപിക്കാറില്ലെന്നും പുസ്തകത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍