വീണ്ടും നവ്യ

വീണ്ടും നവ്യ

കോഴിക്കോട്: രണ്ടര വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം നടി നവ്യനായര്‍ സിനിമയില്‍ സജീവമാകുന്നു. വിവാഹത്തെ തുടര്‍ന്ന് അഭിനയത്തിന് ഇടവേള നല്‍കിയ നവ്യ ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ തിരിച്ചുവരവിനൊരുങ്ങുന്നത്.

ഒറ്റപ്പാലത്ത് ചിത്രീകരണം തുടങ്ങിയ സിനിമയില്‍ ലാലിന്റെ നായികയായാണ് നവ്യ അഭിനയിക്കുന്നത്.
'ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം', 'ഷേക്സ്പിയര്‍ എം.എ മലയാളം' എന്നീ സിനിമകള്‍ക്കുശേഷം ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണ് സീന്‍ ഒന്ന് നമ്മുടെ വീട്. റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ ഒകേ്ടാബര്‍ അവസാനം തിയറ്ററുകളിലെത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus