12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

കര്‍ണാടക; രാജിവെക്കാന്‍ ഗൗഡ പക്ഷം ഉപാധികള്‍ വെച്ചു

കര്‍ണാടക; രാജിവെക്കാന്‍ ഗൗഡ പക്ഷം ഉപാധികള്‍ വെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാറെ തെരഞ്ഞെടുക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കാനിരിക്കെ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അനുയായികള്‍ പുതിയ ഉപാധികളുമായി രംഗത്തെത്തി. സദാനന്ദ ഗൗഡയെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആക്കുകയും ഗോബിന്ദ് കര്‍ജോളിനെ ഉപമുഖ്യമന്ത്രി ആക്കുകയും വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സദാനന്ദ ഗൗഡയെ അനുകൂലിക്കുന്നവര്‍ക്ക് ജഗദീഷ് ഷെട്ടാറിന്റെ മന്ത്രിസഭയില്‍ തുല്യ പ്രാതിനിധ്യം നല്‍കണമെന്നും മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ വകുപ്പുകള്‍ പ്രഖ്യാപിക്കണമെന്നും ഗൗഡ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമില്ല. അതിനാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ലെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഗൗഡാ പക്ഷം ഉപാധികള്‍ വെച്ചതിനെത്തുടര്‍ന്ന് രാവിലെ ചേരാനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവെച്ചിരിക്കയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com