12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

തലസ്ഥാനത്ത് മെട്രോ, മാഗ്ലെവ് ട്രെയിനുകളും പരിഗണനയില്‍

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാന്‍ മോണോ റെയിലിന് പുറമെ മെട്രോ, മാഗ്ലെവ് റെയില്‍ സാധ്യതകള്‍കൂടി പരിഗണിക്കും.
മോണോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതരുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് പുതിയ പദ്ധതികൂടി പരിഗണനക്ക് വന്നത്. തിരുവനന്തപുരത്ത് മോണോ റെയില്‍ അല്ല മെട്രോ റെയിലാണ് യോജ്യമെന്ന ഡി.എം.ആര്‍.സി തലവന്‍ ഇ. ശ്രീധരന്‍െറ അഭിപ്രായം പരിശോധിക്കാനാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മെട്രോ, മോണോ, മാഗ്ലെവ് തുടങ്ങി മൂന്ന് സാധ്യതകള്‍ മുന്നോട്ടുവെച്ചെങ്കിലും കൂടുതല്‍ പരിശോധനക്ക് ശേഷം അനുയോജ്യമായത് തെരഞ്ഞെടുക്കാനാണ് തീരുമാനം.
കാന്തികശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മാഗ്ലെവ് ട്രെയിനുകള്‍ക്ക് ചക്രം ആവശ്യമില്ളെന്നതാണ് സവിശേഷത. കൂടുതല്‍ വൈദ്യുതി ചെലവ് വരുമെന്നതാണ് ഇവയുടെ ന്യൂനതയെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
തലസ്ഥാനത്ത് പദ്ധതി യാഥാര്‍ഥ്യമാകുമെന്നും കുറഞ്ഞ ചെലവില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മൂന്ന് പദ്ധതികളില്‍നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കും. കുറഞ്ഞ തൂണുകള്‍ ആവശ്യമായതും ഈട് നില്‍ക്കുന്നതുമാകണം പദ്ധതി. മറ്റെവിടെയെങ്കിലും നടപ്പാക്കി വിജയിച്ച പദ്ധതിയായിരിക്കും ഇവിടെ നടപ്പാക്കുക. മോണോ, മെട്രോ റെയില്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ ആശങ്കകള്‍ ദൂരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പ്രദര്‍ശനവും ചര്‍ച്ചയുമാണ് നടന്നതെന്നും ഏത് സാങ്കേതികവിദ്യയാണ് തലസ്ഥാനത്ത് നടപ്പാക്കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ളെന്നും ഡി.എം.ആര്‍.സി തലവന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ ജില്ലയിലെ എം.എല്‍.എമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com