വിഴിഞ്ഞം:പഴയ പാലത്തിന് സമീപം സെന്‍റ് ജൂഡ് ഭവനില്‍ ഹെയ്സ (24)നെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ഭര്‍ത്താവ് ജോസ് ലോപ്പസി (28)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റതിന്‍െറയും പാടുകളുണ്ടായിരുന്നുവത്രെ. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് എ.സിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയെ ഭര്‍തൃഗൃഹത്തില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. പ്രതിയുടെ മാതാവിനെയും ചോദ്യംചെയ്യുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍