പേരൂര്‍ക്കട: വീട്ടിനുള്ളില്‍ യുവതിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരകുളം മുല്ലശ്ശേരി മേലെ പതിയനാട് വീട്ടില്‍ ബിനുവെന്ന സനല്‍കുമാറിനെ (35)യാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂര്‍ക്കട എന്‍.സി.സി റോഡിലെ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ തൊഴിലാളിയാണിയാള്‍. ശനിയാഴ്ച 8.45 ഓടെയാണ് കേസിനാസ്പദമായ സംഭവം. എന്‍.സി.സി റോഡില്‍ താമസക്കാരിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്തിയത്. വിവാഹിതയായ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിരന്തരം അജ്ഞാതരുടെ ശല്യമുണ്ടായപ്പോള്‍ ഇത് പരിഹരിച്ചുനല്‍കാമെന്ന് ധരിപ്പിച്ച് യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് ഇയാള്‍ എത്തുകയായിരുന്നത്രെ.
വീട്ടിനുള്ളില്‍ കടന്ന ഇയാള്‍ ചുരിദാറിന്‍െറ ഷാള്‍ ഉപയോഗിച്ച് യുവതിയുടെ കൈകള്‍ ബന്ധിച്ചശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തൈക്കാട് ഗവണ്‍മെന്‍റ് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കല്‍കോളജിലെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ജയചന്ദ്രന്‍, എസ്.ഐ അജിത്ചന്ദ്രന്‍, ഷാഡോ പൊലീസ് അംഗങ്ങളായ ലഞ്ജുലാല്‍, ഷംനാദ്, അരുണ്‍കുമാര്‍, സാബു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍