തിരുവനന്തപുരം: വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് നിര്‍ത്തി യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഗുണ്ടയുടെ ശ്രമം, റോഡിന് നടുവില്‍ കത്തിക്കുത്ത്, കഴിഞ്ഞയാഴ്ച അക്രമികളുടെ തേര്‍വാഴ്ച എന്നിവയായിരുന്നു നഗരത്തില്‍.
സാമൂഹിക വിരുദ്ധരും ഗുണ്ടകളും പോക്കറ്റടിക്കാരും സദാചാര പൊലീസുമെല്ലാം നഗരം വാഴാന്‍ കച്ചകെട്ടുമ്പോള്‍ പൊലീസിന്‍െറയും അധികൃതരുടെയും സുരക്ഷാ പദ്ധതികളെല്ലാം പാളുകയാണ്. നഗരത്തില്‍ ഏത് സമയത്തും എന്തും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് നഗരവാസികളെ ഏറെ ഭയപ്പെടുത്തുന്നു. കൂട്ടുകാരികള്‍ക്കൊപ്പം നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിയെ തോളിലെടുത്ത് ഓടാനായിരുന്നു അന്യസംസ്ഥാനക്കാരനായ യുവാവിന്‍െറ ശ്രമം. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളോടൊപ്പം ഒരാളുമുണ്ടായിരുന്നതായും അയാള്‍ സമീപം കിടന്ന കാറില്‍ കയറി രക്ഷപ്പെട്ടതായും ചിലര്‍ പൊലീസിനെ അറിയിച്ചു. അന്യസംസ്ഥാനക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന നഗരത്തില്‍ ഈ സംഭവം വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്.
തൊഴിലെടുക്കാനെന്ന പേരില്‍ വന്‍ ക്രിമിനലുകള്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇയാള്‍ മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ചിരുന്നതായും പറയുന്നു. ഇവയ്ക്കൊന്നും നഗരത്തില്‍ ഒരു ക്ഷാമവുമില്ളെന്ന് ഇത് തെളിയിക്കുന്നു.
കഴിക്കേകോട്ടയില്‍ ജനത്തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ഒരാളെ ഓടിച്ചിട്ട് കുത്തിയ സംഭവം രണ്ട് ദിവസം മുമ്പായിരുന്നു. സംഭവം കണ്ട് ഭയന്നോടിയവരില്‍ പലര്‍ക്കും ഇതുവരെയും ഭീതിമാറിയിട്ടില്ല. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന് കിഴക്കേ നടയിലെ പൊലീസ് കാമറയില്‍ തെളിഞ്ഞത് മറ്റൊരുസദാചാര ടീമിന്‍െറ ആക്രമണമായിരുന്നു.
മൂന്നംഗസംഘത്തെ ഫോര്‍ട്ട്പൊലീസ് പിടികൂടിയിരുന്നു. ഇതിലെ പ്രധാനി ഒരു രാഷ്ട്രീയ നേതാവിന്‍െറ സഹോദരനാണ്. ഗതാഗതക്കുരുക്കിനിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടെ അമിതവേഗത്തിലത്തെിയ കാര്‍ മറ്റ് രണ്ട് കാറുകളിലിടിച്ച് നിന്നു. ശ്രീകാര്യം പോങ്ങുംമൂട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ട്രാഫിക് പൊലീസ് പരിശോധിച്ചപ്പോള്‍ കണ്ടത് കാറിനുള്ളില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം.
ഇത്തരം വാഹനങ്ങള്‍ പരിശോധിക്കാനോ നിയന്ത്രിക്കാനോ ഒരു സംവിധാനവും ഇല്ല. നൂറുകണക്കിന് കാമറകള്‍ നഗരത്തില്‍ കണ്‍തുറന്നിരിക്കുന്നു എന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇതൊന്നും കാമറയില്‍ പതിയാറില്ല. തിങ്കളാഴ്ച ഫോര്‍ട്ട് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ബസിനുള്ളില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റുകളും തലസ്ഥാനത്ത് സജീവമാകുന്നോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍