കൊല്ലം: റാങ്ക് ലിസ്റ്റ് നിലവില്‍വന്ന് ഒന്നരമാസമായിട്ടും ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നടക്കുന്നില്ളെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേന്‍. 140 ഓളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2007 ല്‍ മുന്‍ റാങ്ക് ലിസ്റ്റ് അവസാനിച്ചു.
അന്ന് മുതല്‍ താല്‍കാലികക്കാരും ദിവസവേതനക്കാരും ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുകയാണ്. താല്‍കാലിക നിയമനവും നടക്കുന്നുണ്ട്. ഒരു തസ്തികയില്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ ആ തസ്തികയില്‍ താല്‍കാലിക നിയമനം പാടില്ല എന്ന നിയമം ലംഘിക്കപ്പെടുകയാണ്്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയും ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലവുമാണ് ഇപ്പോഴും ഇവര്‍ ജോലിയില്‍ തുടരുന്നത്.ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും അസോസിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍