ഓച്ചിറ: കേരളം വിദ്യാഭ്യാസ തകര്‍ച്ച നേരിടുകയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്‍െറ സമാപനസമ്മേളനം ചങ്ങന്‍കുളങ്ങര എസ്.ആര്‍.വി യു.പി.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് താല്‍പര്യമില്ളെങ്കിലും രക്ഷാകര്‍ത്താക്കള്‍ മക്കളെ എന്‍ജിനീയറാക്കാന്‍ തള്ളിവിടുകയാണ്. അഞ്ചുവര്‍ഷം കഴിഞ്ഞ് കുട്ടികള്‍ തോറ്റ് തിരികെയത്തെുന്നു. ഭാരിച്ച തുക ചെലവഴിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. സംസ്ഥാനത്തെ ചില എന്‍ജിനീയറിങ് കോളജുകളിലെ വിജയശതമാനം പത്തില്‍ താഴെയാണെന്നും മന്ത്രി പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സെവന്തികുമാരി അധ്യക്ഷത വഹിച്ചു. കെ.എന്‍. ബാലഗോപാല്‍ എം.പി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ചെറുതിട്ട രാമകൃഷ്ണപിള്ള, അബ്ദുല്‍ സലിം, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നജിം മണ്ണേല്‍, ആര്‍.കെ. ദീപ, വി. ശിവശങ്കരപ്പിള്ള, സിന്ധു, മിനി മണികണ്ഠന്‍, സനില്‍കുമാര്‍, ബീന, സുരേഷ്കുമാര്‍, ഷാജഹാന്‍, ബാലചന്ദ്രന്‍, ശോഭ, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്. പുരം സുധീര്‍ സ്വാഗതവും ജി.ഇ.ഒ വി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍